ഇരുതലയുള്ള ആ ഒറ്റവാക്ക്, ‘തീര്‍പ്പ്’; മുരളി ഗോപി- രതീഷ് അമ്പാട്ട് ചിത്രം പ്രഖ്യാപിച്ചു

മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു. ‘തീര്‍പ്പ്’ എന്നു പേരിട്ട ചിത്രത്തിൽ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്!’, എന്ന വാചകത്തോടെയാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവി ട്ടിരിക്കുന്നത്. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുരളി ഗോപി ആദ്യമായി നിര്‍മ്മാണം ചെയ്യുന്ന ചിത്രം കൂടിയാണിത്. രതീഷ് അമ്പാട്ടും വിജയ് ബാബുവുമാണ് നിര്‍മ്മാണ പങ്കാളികൾ. ഫ്രൈഡേ ഫിലിം ഹൗസിന്‍റെയും സെല്ലുലോയ്‍ഡ് മാര്‍ഗിന്‍റെയും ബാനറുകളിലാണ് നിര്‍മ്മാണം. കമ്മാരസംഭവത്തിനു ശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഫെബ്രുവരിയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. രതീഷ് അമ്പാട്ടിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന

Top