തിയറ്ററിലെ സിനിമാ അനുഭവം തരാന്‍ മറ്റൊന്നിനാകില്ലെന്ന് മുരളി ഗോപി

രാജ്യം കൊവിഡിന്റെ അതിതീവ്ര ഭീഷണിയിലാണ്. കൊവിഡിനെ നേരിടാന്‍ കേരളമടക്കമുള്ളിടങ്ങളില്‍ ലോക്ക്ഡൗണുമാണ്. തിയറ്ററുകള്‍ തുറക്കാത്തതിനാല്‍ ഒടിടി പ്ലാറ്റ്‌ഫോമുകളെയാണ് സിനിമക്കാര്‍ ആശ്രയിക്കുന്നത്.

തിയറ്ററുകളില്‍ സിനിമ കാണുന്നതിന്റെ അനുഭവം മറ്റൊന്നിന് തരാനാകില്ലെന്നാണ് മുരളി ഗോപി പറയുന്നത്. തിയറ്ററില്‍ ഒറ്റയ്ക്കിരിക്കുന്നതിന്റെ (ആനന്ദ് ജി അയ്യര്‍ എടുത്ത) ഫോട്ടോപങ്കുവെച്ചാണ് മുരളി ഗോപി ഇത്തരത്തില്‍ ഒരു ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്.

തിയറ്ററുകളില്‍ ഒരു സിനിമ കാണുന്നതിന്റെ അനുഭവത്തിന് പകരം യാതൊന്നിനും കഴിയില്ല. കാരണം അവിടെയാണ് അത് യഥാര്‍ഥത്തില്‍ ഉള്ളത് എന്നാണ് മുരളി ഗോപി എഴുതിയിരിക്കുന്നത്. മുരളി ഗോപി ഏറ്റവും ഒടുവില്‍ അഭിനയിച്ചത് ദൃശ്യം 2 എന്ന ചിത്രത്തിലാണ്.

Top