മരിച്ചുപോയ മഹാന്മാര്‍ വരെ ഒളിവില്‍ പോകേണ്ട അവസ്ഥയാണെന്ന് മുരളി ഗോപി

തിരുവനന്തപുരം: എകെജിയെ ബാലപീഡകന്‍ എന്നുവിളിച്ച് അപമാനിച്ച വിടി ബല്‍റാമിന് മറുപടിയുമായി സിനിമ താരം മുരളി ഗോപി രംഗത്ത്. ഇക്കാര്യം സൂചിപ്പിച്ച് രണ്ട് കുറിപ്പുകളാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

mu2

സദാചാര പോലീസുകാര്‍ കാലയവനികയും വലിച്ചുകീറി ചെന്ന് ലാത്തിച്ചാര്‍ജ് നടത്തുന്നു. അറസ്റ്റുകള്‍ രേഖപ്പെടുത്തുന്നു. നല്ല ഓര്‍മകളെ ‘ഉരുട്ടി’ക്കൊല്ലുന്നു. മരിച്ചുപോയ മഹാന്മാര്‍ വരെ ഒളിവില്‍ പോകേണ്ട അവസ്ഥ! എന്നാണ് മുരളി ഗോപി കുറിച്ചത്. മറ്റൊരു പോസ്റ്റില്‍ എകെജിയെ വിമര്‍ശിച്ചാല്‍ ഗാന്ധിജിയെ വിമര്‍ശിക്കുന്നതും കേള്‍ക്കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചരിത്രത്തിലുള്ള ആളുകളെ സദാചാരക്കണ്ണുകളോടെ നോക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

എകെജിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ എംഎം ഹസ്സനും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ബല്‍റാമിനെ തളളിപ്പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലും വലിയ പ്രതിഷേധമാണ് തൃത്താല എംഎല്‍എയ്‌ക്കെതിരെ ഉണ്ടായിട്ടുള്ളത്.

Top