കമ്മാരൻ ചൊല്ലിയ ചരിത്രത്തിലെ അമൃതസമുദ്രത്തിന്റെ ഉടയോൻ ; കേളു നമ്പ്യാരായി മുരളി ഗോപി

Murali gopi

ദിലീപ് നായകനാകുന്ന പുതിയ ചിത്രം കമ്മാരസംഭവത്തിൽ കേളു നമ്പ്യാരായി മുരളി ഗോപി എത്തുന്നു. കമ്മാരൻ ചൊല്ലിയ ചരിത്രത്തിലെ അമൃതസമുദ്രത്തിന്റെ ഉടയോൻ എന്ന തലക്കെട്ടോടെ ദിലീപ് തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. കമ്മാരൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദിലീപ് അവതരിപ്പിക്കുന്നത്. തെന്നിന്ത്യൻ താരം സിദ്ധാര്‍ത്ഥിന്‍റെ ആദ്യ മലയാള ചിത്രം കൂടിയാണ് കമ്മാരസംഭവം.ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഈ ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക.നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക.

Top