കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും വീണ്ടും ഒന്നിക്കുന്നു

murali-gopi

മ്മാരസംഭവം എന്ന ദിലീപ് ചിത്രത്തിന് ശേഷം നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയും സംവിധായകന്‍ രതീഷ് അമ്പാട്ടും വീണ്ടും ഒന്നിക്കുന്നു. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മുരളി ഗോപി ഇക്കാര്യം അറിയിച്ചത്.

രതീഷ് അമ്പാട്ടുമായുള്ള ചിത്രം പങ്കു വച്ചുകൊണ്ടായിരുന്നു പുതിയ ചിത്രത്തിന്റെ കാര്യം അദ്ദേഹം സിനിമാ പ്രേമികളെ അറിയിച്ചത്.

എന്നാല്‍ താന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണെന്നും അതിനുശേഷം മാത്രമേ തങ്ങളുടെ പുതിയ വര്‍ക്കിലേക്ക് കടക്കുകയുള്ളു എന്നും മുരളി ഗോപി പറഞ്ഞു. മോഹന്‍ലാല്‍ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ദിലീപ് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങിയ കമ്മാരസംഭവം മാസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്.

Top