മുരളി ഗോപിയും പൃഥിയും വീണ്ടും ഒന്നിക്കുന്നോ…. പ്രതീക്ഷ നല്‍കി ഫേസ്ബുക്ക് പോസ്റ്റ്

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മികച്ച പ്രേഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് പുതിയ വാര്‍ത്ത. മുരളിഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് പുതിയ ചിത്രത്തിലേക്കുള്ള സൂചന നല്‍കുന്നത്.

തന്റെ ഫസ്ബുക്ക് പേജിലൂടെ ലൂസിഫറിന്റെ വിജയത്തിന് നന്ദി പറഞ്ഞ അദ്ദേഹം ‘ഇനിയും ചിലത് വരാനുണ്ടെ’ന്നും ഒപ്പം കുറിച്ചിരിക്കുന്നു. ഇത് പൃഥിയും മുരളിഗോപിയും ഒന്നിക്കുന്ന പുതിയ ചിത്രമായിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കുന്നത്. ചിലര്‍ ലൂസിഫറിന്റെ രണ്ടാംഭാഗമായിരിക്കുമെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ മമ്മൂട്ടി ചിത്രമായിരിക്കുമെന്നും പറയുന്നുണ്ട്. എന്തായാലും ഇരുവരുടേയും കൂട്ട്‌കെട്ട് ഇഷ്ട്‌പ്പെടുന്നവര്‍ ഇനി ഒരു സൂപ്പര്‍ഹിറ്റ് ചിത്രം പ്രതീക്ഷിച്ചിരിക്കുകയാണ്.

Top