കോൺഗ്രസിനെ കുടുക്കി മുരളീധരന്റെ പ്രസ്താവന

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടെന്ന കെ.മുരളീധരന്‍ എം.പിയുടെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. സഖ്യമില്ലെന്നും മുരളീധരന്‍ സംയമനം പാലിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് തുറന്നടിച്ചു. കോണ്‍ഗ്രസിലെ ഭിന്നത പരസ്യമായതോടെ, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കിയ പ്രാദേശിക യു.ഡി.എഫ് നേതൃത്വങ്ങള്‍ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

അധികം വൈകാതെ മുരളീധരന്റ പ്രസ്താവനയെ പാര്‍ട്ടി അധ്യക്ഷന്‍ തള്ളിപ്പറഞ്ഞു. ‌ തൊട്ടുപിന്നാലെ പ്രതിപക്ഷനേതാവും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കാനുള്ള നീക്കത്തിനെതിരെ എല്‍.ഡി.എഫ് പ്രചാരണമഴിച്ചുവിട്ടതോടെയാണ് കോണ്‍ഗ്രസ് പിന്‍മാറിയത്. പാര്‍ട്ടി നേരിട്ട് ഇടപെടണ്ട, ഘടകകക്ഷികള്‍ നീക്കുപോക്ക് നടത്തുന്നെങ്കില്‍ എതിര്‍ക്കേണ്ടെന്നാ‌യിരുന്നു രാഷ്ട്രീയകാര്യസമിതിയിലെ ധാരണ. ഇതനുസരിച്ചാണ് പലയിടത്തും സഹകരിക്കുന്നത്. എന്നാല്‍ പ്രചാരണത്തിന്റ അന്തിമഘട്ടത്തില്‍ സഹകരണത്തെച്ചൊല്ലി കോണ്‍ഗ്രസിലുടലെടുത്ത വിവാദം തിരിച്ചടിയുണ്ടാക്കുമോയെന്ന ആശങ്കയിലാണ് പ്രാദേശിക യുഡിഫ് നേതൃത്വം.

Top