കെപിസിസി ഭാരവാഹി പട്ടികയുടെ മാനദണ്ഡങ്ങളില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയുടെ മാനദണ്ഡങ്ങളില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി. ചര്‍ച്ചകള്‍ ഗുണം ചെയ്തിട്ടുണ്ടോ എന്ന് കണ്ടറിയാമെന്നും, പട്ടിക വൈകിയിട്ടില്ല. ഒരു ദിവസം മുന്‍പ് ലിസ്റ്റ് കൈമാറിയിട്ടുണ്ട് എന്നാണ് അറിഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.

ഇന്നലെ, വിവാദങ്ങള്‍ക്കൊടുവില്‍ കെപിസിസി ഭാരവാഹി പട്ടിക കൈമാറിയിരുന്നു. കെപിസിസി ഭാരവാഹികളുടെ 51 അംഗ പട്ടികയാണ് ഹൈക്കമാന്‍ഡിന് കൈമാറിയത്. വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ പട്ടികയാണ് നല്‍കിയത്. കെപിസിസി സെക്രട്ടറിമാരുടെ ലിസ്റ്റ് പിന്നീട് കൈമാറും.

ഭാരവാഹികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. സമുദായ സമവാക്യം, ദളിത് വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയാണ് പട്ടിക നല്‍കിയത്. മുന്‍ ഡിസിസി പ്രസിഡന്റുമാര്‍ ഭാരവാഹികള്‍ ആകില്ല. മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കേണ്ടതില്ലെന്നും തീരുമാനമുണ്ട്.

Top