വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ സംപൂജ്യമാകുമെന്ന് മുരളീധരന്‍

കോഴിക്കോട്: വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ സംപൂജ്യമാകുമെന്ന് കെ.മുരളീധരന്‍ എം.പി. സെമി കേഡര്‍ സംവിധാനത്തില്‍ പോയാലേ പാര്‍ട്ടി മെച്ചപ്പെടുകയുള്ളൂ എന്നും, പുനഃസംഘടന നീളരുതെന്നും ഇക്കാര്യം താരിഖ് അന്‍വറിനോടു പറഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവെപ്പ് പാടില്ലെന്ന് തന്നെയാണ് അഭിപ്രായം. താന്‍ നിര്‍ദേശിക്കുന്നവരില്‍ പ്രവര്‍ത്തിക്കാത്തവരുണ്ടെങ്കില്‍ നിര്‍ദാക്ഷണ്യം തള്ളണം. ഭാരവാഹി പട്ടിക രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, പുനഃസംഘടനയുമായി ബന്ധപ്പെട്ട് വി.എം സുധീരന് അതൃപ്തിയുണ്ടെങ്കില്‍ രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്ന് അദ്ദേഹത്തിന് ആവശ്യപ്പെടാമായിരുന്നു. പാര്‍ട്ടി ചട്ടക്കൂട് വിട്ട് സുധീരന്‍ പുറത്തു പോകില്ല. പാര്‍ട്ടിയുടെ നന്മക്കേ അദ്ദേഹം ശ്രമിക്കൂ. സുധീരനെ നേരിട്ട് കാണുമെന്നും മുരളീധരന്‍ അറിയിച്ചു.

Top