Munthirivallikal Thalirkkumbol-Athimarakombile-video song

തിയറ്ററുകളില്‍ ഉജ്ജ്വല വിജയമായി മുന്നേറിക്കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ജിബു ജേക്കബ് ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിലെ ‘അത്തിമരക്കൊമ്പിലെ’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തു വന്നു.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. ശ്രേയ ഘോഷാലും വിജയ് യേശുദാസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വെള്ളി മൂങ്ങയ്ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം പുലിമുരുകനു ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രവുമാണ്. ദൃശ്യത്തിനു ശേഷം ലാലിനൊപ്പം മീന നായിക വേഷത്തിലെത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയായി എത്തിയ മോഹന്‍ലാലും ആനിയമ്മയായി തിളങ്ങിയ മീനയും സ്വന്തം കെമിസ്ട്രി വളരെ നന്നായി കൈകാര്യം ചെയ്ത മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.

അനൂപ് മേനോന്‍, അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, ഐമ, സനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എം സിന്ധുരാജാണ് തിരക്കഥ. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കുടുംബ ജീവിതത്തിലെ രസകരമായ മൂഹുര്‍ത്തങ്ങളും പ്രണയവും പശ്ചാത്തലമാക്കിയാണ് കഥ വികസിക്കുന്നത്.

Top