‘മുന്തിരി മൊഞ്ചന്‍’ ഡിസംബര്‍ ആറിന് യാത്ര തുടങ്ങും; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മുന്തിരി മൊഞ്ചന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കോമഡി, റൊമാന്‍സ്, ത്രില്ലര്‍ എന്നിവ കോര്‍ത്തിണക്കി കൊണ്ടുള്ള ട്രെയിലറാണ് പുറത്തു വന്നിരിക്കുന്നത്.

‘ഒരു തവള പറഞ്ഞ കഥ’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഒരു തീവണ്ടി യാത്രയിലൂടെ ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരിമൊഞ്ചന്‍.

വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്. ഡിസംബര്‍ ആറിന് ചിത്രം തിയേറ്ററുകളില്‍ എത്തും. ബോളിവുഡിലെ പ്രമുഖതാരം കൈരാവി തക്കറും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Top