മൂന്നാറില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2പേര്‍ മരിച്ചു,2 പേര്‍ക്ക് പരിക്ക്‌

മൂന്നാര്‍: ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. ആതിരപ്പള്ളി സ്വദേശി രാജേഷ് (30) നെടുമങ്ങാട് സ്വദേശി പുഷ്പാംഗധന്‍ എന്നിവരാണ് മരിച്ചത്.

മൂന്നാറിലെ പോതമേട്ടില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വടാട്ടുപ്പാറ സ്വദേശി കുര്യാക്കോസ് (55) കോട്ടയം പാമ്പാടി സ്വദേശി അജയ് (24) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top