ഇനി മൂന്നാറിലേക്ക് യാത്ര പോയാലോ? വിന്റര്‍ കാര്‍ണിവെല്‍ നാളെ ആരംഭിക്കും

ഇടുക്കി: ഡിസംബര്‍-ജനുവരി മാസം ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. കാരണം തണുപ്പ് നിറഞ്ഞ അന്തരീക്ഷം. ഈ മാസങ്ങളില്‍ മൂന്നാറിലേക്ക് യാത്ര ചെയ്യാനും പലര്‍ക്കും ഇഷ്ടമാണ്. അങ്ങനെ യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത.

16 ദിവസം നീണ്ടുനില്‍ക്കുന്ന മൂന്നാര്‍ വിന്റര്‍ കാര്‍ണിവലിന് നാളെ തിരിതെളിയും. വൈദ്യതുതി മന്ത്രി എം.എം മണിയാണ് കര്‍ണിവല്‍ ഉദ്ഘാടനം ചെയ്യുന്നത്. വൈകുന്നേരം മൂന്നിന് മൂന്നാറില്‍ നിന്നും ആരംഭിക്കുന്ന വിളമ്പരജാഥ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെത്തും.

ഡിടിപിസിയുടെ നേത്യത്വത്തിലാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. പരിപാടിയോട് അനുബന്ധിച്ച് ഫ്ളവര്‍ ഷോ, ഫുഡ് വെസ്റ്റ്, വൈകുന്നേരങ്ങളില്‍ വിവിധ കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും. കുട്ടികള്‍ക്ക് 20 തും മുതിര്‍ന്നവര്‍ക്ക് 30 തുമാണ് പ്രവേശന ഫീസ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

മൂന്നാര്‍-ദേവികുളം റോഡിലെ പഴയ മൂന്നാര്‍ ഗവ. കോളേജിന് സമീപത്തെ ബോര്‍ട്ടാണിക്കല്‍ ഗാര്‍ഡന്റെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയായിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. കാര്‍ണിവലിനോട് അനുബന്ധിച്ച് പ്രവേശനം ആരംഭിച്ച ഗാര്‍ഡന്‍ സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായി മാറുമെന്ന് സെക്രട്ടറി ജയന്‍ പി. വിജയന്‍ പറയുന്നു.

Top