മൂന്നാറിലെ യുവതിയുടെ ആത്മഹത്യ; പൊലീസുകാരന് സസ്പെൻഷൻ

മൂന്നാർ: മൂന്നാറിൽ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്പെൻഷൻ. ശാന്തൻപാറ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ശ്യാം കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്.

ദേവികുളം സ്കൂളിലെ കൌണ്‍സിലിംങ്ങ് ടീച്ചറായിരുന്ന ഷീബ ഏയ്ഞ്ചൽ റാണിയുടെ (27) മരണത്തിലാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് ശ്യാം കുമാറിനെതിരെയുള്ള പരാതി. പുതു വർഷത്തിന്റെ തലേന്ന് ആണ് ഷീബ ആത്മഹത്യ ചെയ്തത്.

Top