മൂന്നാറിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് പിന്നില്‍ കൈയേറ്റ മാഫിയ

മൂന്നാര്‍: മൂന്നാറിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് പിന്നില്‍ കൈയേറ്റ മാഫിയെന്ന് റിപ്പോര്‍ട്ടുകള്‍. സബ്കളക്ടര്‍ വി.ആര്‍ പ്രേംകുമാറിനെ മാറ്റിയത് റിസോര്‍ട്ടുകള്‍ക്ക് എതിരായ റിപ്പോര്‍ട്ട് നല്‍കിയതിനെതുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

പള്ളിവാസലിലെ റിസോര്‍ട്ടുകള്‍ക്ക് എതിരായി പ്രേംകുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മൂന്ന് മാസത്തിനിടെയാണ് സ്ഥലം മാറ്റം. വ്യാജ പട്ടയം റദ്ദാക്കാന്‍ തഹസില്‍ദാരോട് നിര്‍ദ്ദേശിച്ചെന്നും റിപ്പോര്‍ട്ട് നല്‍കി.

Top