പെട്ടിമുടിയില്‍ അന്തരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് എം.എം മണി

രാജമല: ഇടുക്കി മൂന്നാര്‍ പെട്ടിമുടിയിലെ തേയിലത്തോട്ടത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ സര്‍ക്കാരിന് അതിയായ ദുഃഖവും ഖേദവും ഉണ്ടെന്ന് മന്ത്രി എം.എം മണി. താനിപ്പോള്‍ പെട്ടിമുടി സന്ദര്‍ശിക്കുമെന്നും റവന്യൂമന്ത്രിയും വൈകാതെ സ്ഥലം സന്ദര്‍ശിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പെട്ടിമുടിയിലെയും കരിപ്പൂരിലെയും സംഭവങ്ങള്‍ അതീവ വേദനയുണ്ടാക്കുന്നതാണെന്നും പെട്ടിമുടിയില്‍ അന്തരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി അറിയിച്ചു. കമ്പനിയുടെ നിയമപരമായ തൊഴിലാളികളാണ് മരിച്ച എല്ലാവരും. അതിനാല്‍ തന്നെ കമ്പനിക്ക് ഉത്തരവാദിത്വം സ്വഭാവികമായും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും കാര്യങ്ങള്‍ സങ്കീര്‍ണമാണെന്നും പ്രദേശത്ത് മഴ ഇപ്പോഴും തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Top