മൂന്നാര്‍ പഞ്ചായത്ത് ഭരണം; സിപിഐ അംഗം ജ്യോതി സതീഷ് കുമാര്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

ഇടുക്കി: മൂന്നാര്‍ പഞ്ചായത്ത് ഭരണം വീണ്ടും എല്‍ഡിഎഫിന്. സിപിഐ അംഗം ജ്യോതി സതീഷ് കുമാര്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ജ്യോതി സതീഷ്‌കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടത് നറുക്കെടുപ്പിലൂടെയാണ്.

പ്രസിഡന്റായിരുന്ന സി.പി.ഐ. അംഗം പ്രവീണ രവികുമാര്‍ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. സ്റ്റാറ്റിസ്റ്റിക്സ് ഓഫീസര്‍ ഉമ്മര്‍ ഫാറൂഖ് ആയിരിക്കും വരണാധികാരി. ഇതിനിടെ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് 11 കോണ്‍ഗ്രസ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

2021-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 21 വാര്‍ഡുകളുള്ള പഞ്ചായത്തിലെ 11 സീറ്റുകള്‍ വിജയിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തിയിരുന്നു. പിന്നീട് പ്രവീണ, രാജേന്ദ്രന്‍ എന്നീ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറി സി.പി.ഐ.യില്‍ എത്തിയതോടെയാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്.

 

Top