നിരോധനാജ്ഞ ലംഘിച്ച് ആളുകള്‍ നിരത്തില്‍; മൂന്നാറില്‍ നാളെ ഉച്ചമുതല്‍ ലോക്ക്ഡൗണ്‍

ഇടുക്കി: നിരോധനാജ്ഞ ലംഘിച്ച് ആളുകള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങുന്ന പശ്ചാത്തലത്തില്‍ മൂന്നാറില്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഏഴുദിവസം മൂന്നാറിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് അവശ്യസാധനങ്ങള്‍ വാങ്ങണമെന്നാണ് നിര്‍ദേശം. പെട്രോള്‍ പമ്പ്, മെഡിക്കല്‍ സ്റ്റോര്‍ എന്നിവ മാത്രം ഈ ദിവസങ്ങളില്‍ തുറക്കും. കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാതാപിതാക്കള്‍ക്കെതിരെ കേസ് എടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരില്‍ നാല് പേര്‍, ആലപ്പുഴയില്‍ നിന്ന് 2, പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് ഒന്ന് വീതം എന്നിങ്ങനെയാണ് കണക്ക്. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ നിസ്സാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടുപേരുമുണ്ട്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് അസുഖമുണ്ടായത്.

Top