മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍ ; നിരവധി പേര്‍ പേര്‍ കുടുങ്ങിയതായി സംശയം

ഇടുക്കി : മൂന്നാര്‍ രാജമലയില്‍ മണ്ണിടിച്ചില്‍. പെട്ടിമുടിയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. പെട്ടിമുടി സെറ്റില്‍മെന്റിലെ എസ്റ്റേറ്റ് ലയങ്ങള്‍ മണ്ണിനടിയിലായി. 20 പേര്‍ മണ്ണിനടിയിലുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമാണിത്. വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായ വിവരം ഇവിടെ നിന്ന് ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top