മൂന്നാര്‍ പെട്ടിമുടി ദുരന്തം ; തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം

ഇടുക്കി: മൂന്നാര്‍ രാജമലയിലെ മണ്ണിടിച്ചില്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം. ബന്ധപ്പെട്ട ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ മുന്‍കൈയെടുത്ത് ഇറങ്ങണം. മഴ ശക്തമായി തുടരുകയാണെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജമലയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനെ സ്പെഷ്യല്‍ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്.

Top