മൂന്നാര്‍ മണ്ണിടിച്ചില്‍ : ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന് പഞ്ചായത്തംഗം

മൂന്നാര്‍: മൂന്നാര്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് അപകടത്തില്‍പ്പെട്ടവരെ റോഡുമാര്‍ഗം പുറത്തെത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഹെലികോപ്ടറിന്റെ സഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനമാണ് വേണ്ടതെന്ന് പഞ്ചായത്ത് അംഗം പാര്‍ത്ഥസാരഥി.

പ്രദേശത്തേക്കുള്ള പ്രധാന പാതയായ പെരിയവരപാലം തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമായിരുന്നു. എന്നാല്‍ പാലത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചുവെങ്കിലും പ്രദേശത്തേക്ക് ആംബുലന്‍സുകള്‍ക്കടക്കം എത്തിച്ചേരാനുള്ള സാഹചര്യമില്ലെന്നാണ് പഞ്ചായത്തംഗങ്ങള്‍ പ്രതികരിക്കുന്നത്. അഗ്‌നിശമന സേനയും സമീപത്തുള്ള തോട്ടംതൊഴിലാളികളും ചേര്‍ന്നാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.

Top