മൂന്നാര്‍ മണ്ണിടിച്ചില്‍ : കുടുങ്ങിക്കിടക്കുന്നത് 67 പേര്‍, എയര്‍ലിഫ്റ്റിംഗ് പ്രതിസന്ധിയില്‍

കൊച്ചി: മൂന്നാറിലെ ദുരന്തമേഖലയില്‍നിന്നും എയര്‍ലിഫ്റ്റിംഗ് പ്രതിസന്ധിയില്‍. കാലാവസ്ഥയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കേരളം വ്യോമസേനയോട് ഹെലിക്കോപ്റ്റര്‍ ആവശ്യപ്പെട്ടിരുന്നു. വ്യോമസേനയുടെ 50 അംഗ സംഘം പ്രദേശത്തേയ്ക്ക് പുറപ്പെട്ടു.

നിലവില്‍ റോഡ് മാര്‍ഗമാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. എന്നാല്‍ പലയിടങ്ങളിലും കനത്ത മഴയില്‍ റോഡ് തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്.

മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. 83 പേര്‍ താമസിച്ചിരുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങള്‍ പൂര്‍ണമായി തകര്‍ന്നുവെന്നുമാണ് വിവരം. വന്‍ദുരന്തത്തില്‍ മരിച്ച എട്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

Top