munnar land issue s rajendran mla response

ദേവികുളം: മൂന്നാറില്‍ കയ്യേറ്റമെന്ന പ്രചാരണങ്ങള്‍ ഭരണകൂടത്തോടുള്ളവെല്ലുവിളിയാണെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍.

റവന്യു മന്ത്രി പക്വതയില്ലാതെ പെരുമാറുന്നു. മന്ത്രിയെ മറ്റുള്ളവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. മൂന്നാര്‍ വിഷയത്തില്‍ മന്ത്രി സബ് കലക്ടറെ പിന്തുണച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരും പട്ടയം കയ്യില്‍ പിടിച്ചല്ല ജനിക്കുന്നത്. ദൗത്യസംഘം തലവനായിരുന്ന സുരേഷ് കുമാര്‍ കൊടുത്ത റിപ്പോര്‍ട്ടാണ് ഉപസമിതിക്ക് കൈമാറിയത്. ഇതിന്റെ സത്യാവസ്ഥ അറിയാതെയായിരുന്നു മന്ത്രിയുടെ വാക്കുകളെന്നും എസ് രാജേന്ദ്രന്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

Top