munnar land encroachment supreme court resort

ന്യൂഡല്‍ഹി: മൂന്നാര്‍ കൈയേറ്റത്തില്‍ റിസോര്‍ട്ടുകള്‍ക്കെതിരെ സുപ്രീം കോടതി പരാമര്‍ശം. കൃഷിക്കായി നല്‍കിയ ഭൂമിയില്‍ എങ്ങനെയാണ് റിസോര്‍ട്ട് പണിതതെന്ന് കോടതി ചോദിച്ചു.

മൂന്നാര്‍ കൈയേറ്റത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് മൂന്നാര്‍ വുഡ്‌സ്, ക്ലൗഡ്‌സ് 9 എന്നീ റിസോര്‍ട്ടുകള്‍ക്ക് എതിരെ കോടതി പരാമര്‍ശം.

ഏലം കൃഷിക്കായാണ് ഭൂമി വിട്ടുനല്‍കിയതെന്നും അവിടെ റിസോര്‍ട്ട് ഉണ്ടായത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. ഉടമസ്ഥാവകാശത്തിന്റെ ഒരു ഫോട്ടോ കോപ്പി മാത്രം പരിഗണിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധി പരിശോധിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

Top