പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ കേസ് നല്‍കേണ്ടെന്ന് തീരുമാനം

കൊച്ചി: മൂന്നാറിലെ അനധികൃത നിര്‍മാണ വിഷയത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ കേസ് നല്‍കേണ്ടെന്ന് തീരുമാനം.

ദേവികുളം സബ്കലക്ടര്‍ ഡോ. രേണു രാജ് അഡിഷണല്‍ എജി രജിത്ത് തമ്പാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ധാരണയിലെത്തിയത്.ഭൂമിയില്‍ നിയമവും ഹൈകോടതി ഉത്തരവുകളും മറികടന്നുള്ള അനധികൃത നിര്‍മാണം ചൂണ്ടിക്കാണിച്ച് പുതുതായി ഹര്‍ജി നല്‍കാനാണ് തീരുമാനം.അതില്‍ കോടതിയലക്ഷ്യ നടപടികള്‍ വേണോ എന്ന് കോടതി തീരുമാനിക്കട്ടെ എന്ന നിലപാടാണ് എജി സ്വീകരിച്ചത്.

ടാറ്റ ടീ മൂന്നാര്‍ പഞ്ചായത്തിനു സൗജന്യമായി നല്‍കിയ ഭൂമിയില്‍ റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ നിര്‍മാണം നടക്കുന്നതായി പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സബ്കളക്ടര്‍ സ്റ്റോപ് മെമോ നല്‍കിയത്. എന്നാല്‍ കോടതി ഉത്തരവും സബ്കലക്ടറുടെ നിര്‍ദേശവും അവഗണിച്ചു നിര്‍മാണം തുടരുകയായിരുന്നുവെന്ന് സബ്കലക്ടര്‍ ഡോ. രേണു രാജ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Top