മരടിലെ ഫ്‌ളാറ്റുടമകള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജി നല്‍കുമെന്ന്

കൊച്ചി: മരട് നഗരസഭയിലെ നാല് ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന നീക്കത്തിനെതിരെ ഫ്‌ളാറ്റുടമകള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചു.

ഫ്‌ളാറ്റുകളിലെ താമസക്കാര്‍ ഒപ്പിട്ട ഹര്‍ജി ഇ-മെയില്‍ വഴിയാണ് അയക്കുന്നത്. ഇതോടൊപ്പം 140 എംഎല്‍എമാര്‍ക്കും നിവേദനം നല്‍കും.

ഫ്‌ളാറ്റുകളില്‍ നിന്ന് തങ്ങളെ പുറത്താക്കരുതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രപതിയും കേന്ദ്ര സര്‍ക്കാരും സംസ്ഥാന നിയമസഭയും ഇടപെടണമെന്നുമാണ് ഹര്‍ജിയിലൂടെ ഫ്‌ളാറ്റുടമകള്‍ അഭ്യര്‍ത്ഥിക്കുന്നത്.

Top