ദുബായ് കുപ്പിവെള്ളത്തിന്റെ സുരക്ഷിതത്വം ; വിശദീകരണവുമായി മുനിസിപ്പാലിറ്റി

water

അബുദാബി: ദുബായിലെ കുപ്പിവെള്ളം മനുഷ്യ ശരീരത്തിന് ഹാനികരമാണെന്നും വന്‍തോതില്‍ ആസിഡുകളും ആല്‍ക്കലൈനുകളുമാണ് വെള്ളത്തില്‍ അടങ്ങിയിട്ടുള്ളതെന്നുമുള്ള പ്രചാരണങ്ങള്‍ക്കെതിരെ വിശദീകരണവുമായി ദുബായ് മുനിസിപ്പാലിറ്റി.

അടിസ്ഥാനരഹിതമായ വിവരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ശാസ്ത്രീയ തെളിവുകളുടെയോ പഠനങ്ങളുടെയോ അടിസ്ഥാനത്തിലല്ല ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിദഗ്ദര്‍ പറഞ്ഞു.

യുഎഇ നിയമപ്രകാരം 6.5നും 8.5നും ഇടയിലായിരിക്കണം വില്പന നടത്തുന്ന കുപ്പിവെള്ളത്തിന്റെ പിഎച്ച് എന്ന് യുഎഇ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കൃത്യമായ പരിശോധനയ്ക്ക് ശേഷമാണ് പ്രാദേശിക മാര്‍ക്കറ്റുകളില്‍ പോലും വസ്തുക്കള്‍ വില്പനയ്‌ക്കെത്തുന്നത്. ഈ സാഹചര്യത്തില്‍ യുഎഇയിലെ കുപ്പിവെള്ളം കൃത്യമായ പരിശോധനകള്‍ക്കുശേഷമാണ് പുറത്തിറക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

Top