നെയ്യാറ്റിന്‍കരയില്‍ വ്യാഴാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

harthal

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നഗരസഭയില്‍ ബാര്‍ കോഴ അഴിമതി നടന്നുവെന്നാരോപിച്ച് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ളവര്‍ ബാര്‍ ഉടമകളില്‍ നിന്ന് 30 ലക്ഷം രൂപ കോഴവാങ്ങിയെന്ന് ആരോപിച്ചായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. ലാത്തിചാര്‍ജില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജില്ലാ നേതാക്കളടക്കം അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top