സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍

ആലപ്പുഴ: സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നഗരസഭാ കൗൺസിലർ അറസ്റ്റിൽ. മുസ്ലിം ലീഗ് നേതാവും കായംകുളം നഗരസഭ കൗൺസിലറുമായ നവാസ് മുണ്ടകത്തിലാണ് അറസ്റ്റിലായത്.

ഒരാഴ്ചയായി ഒളിവിലായിരുന്ന നവാസിനെ കോട്ടയത്ത് നിന്നാണ് പിടികൂടിയത്. കായംകുളം നഗരസഭയിൽ യുഡിഎഫ് കൗൺസിലർമാർ നടത്തിയ ധർണയ്ക്കിടെയാണ് സംഗർഷമുണ്ടായത്.

നഗരസഭ ചെയർപേഴ്‌സനും ഔദ്യോഗിക യോഗത്തിനായി എത്തിയ വാട്ടർ അതോറിറ്റി ജീവനക്കാർക്കും യുഡിഎഫ് കൗൺസിലർമാർക്കും യുഡിഎഫ് സംഘർഷത്തിൽ പരിക്കേറ്റിരുന്നു. ഈ സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്.

Top