മുണ്ടൂര്‍ ഇരട്ടക്കൊല: ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് പൊലീസ്; രണ്ട് പ്രതികള്‍ പിടിയില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് പൊലീസ്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെ പൊലീസ് പിടികൂടി.

കഴിഞ്ഞ ദിവസം രാത്രിയാണ് തൃശ്ശൂര്‍ സ്വദേശികളായ ശ്യാം, ക്രിസ്റ്റോ എന്നിവരെ വണ്ടിയിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. കഞ്ചാവ് കടത്ത് ഒറ്റിയതിന് പ്രതികാരമായിട്ടാണ് യുവാക്കളെ കൊലപ്പെടുത്താന്‍ സംഘം തീരുമാനിച്ചത്. ശ്യാമിനേയും ക്രിസ്റ്റോയേയും കൂടാതെ മറ്റു രണ്ട് പേരെ കൂടി കൊലപ്പെടുത്താനായിരുന്നു. പദ്ധതി എന്നാല്‍ മറ്റു രണ്ട് പേരും തലനാരിഴക്ക് ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇരുസംഘങ്ങളിലും ഉള്‍പ്പെട്ടവര്‍ പരസ്പരം വധഭീഷണി മുഴക്കുകയും പന്നിപ്പടക്കം എറിയുകയും ചെയ്തിരുന്നു. ഇതിനൊടുവിലാണ് രണ്ട് യുവാക്കള്‍ കൊലപ്പെട്ടത്. കൊലയാളി സംഘത്തിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മുണ്ടൂര്‍, അടാട്, അരന്നൂര്‍ മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തും വിതരണവും നടത്തിയത് ഈ സംഘമായിരുന്നു എന്നാണ് വിവരം.

Top