മുനമ്പം മനുഷ്യക്കടത്ത്; ബോട്ട് വാങ്ങിയത് ആരാണെന്ന് തിരിച്ചറിഞ്ഞു

കൊച്ചി: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബോട്ട് വാങ്ങിയത് ആരാണെന്ന് തിരിച്ചറിഞ്ഞു. ശ്രീകാന്തന്‍, സെല്‍വം എന്നിവരാണ് ബോട്ട് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം സ്വദേശി അനില്‍കുമാറില്‍ നിന്നാണ് ബോട്ട് വാങ്ങിയത്. ബോട്ടിന്റെ വില ഒരുകോടി രണ്ടു ലക്ഷം രുപയാണെന്നും കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Top