അമ്മയ്ക്ക് ബെന്‍സ് ജിഎല്‍സി കൂപെ സമ്മാനമായി നല്‍കി റൊണാള്‍ഡോ

പോര്‍ച്ചുഗലിലെ മാതൃദിനത്തില്‍ അമ്മ മരിയ അവീറോയ്ക്ക് ഒരു സൂപ്പര്‍ സമ്മാനം നല്‍കിയിരിക്കുകയാണ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.ഒരു മെഴ്സിഡസ് ബെന്‍സ് ജിഎല്‍സി കൂപെ ആണ് റൊണാള്‍ഡോ അമ്മയ്ക്ക് സമ്മാനിച്ചത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മൂന്ന് സഹോദരന്മാരും ചേര്‍ന്നാണ് മാതൃദിനത്തില്‍ അമ്മയ്ക്ക് സമ്മാനമായി മെഴ്സിഡസ് ബെന്‍സ് ജിഎല്‍സി കൂപെ സമ്മാനിച്ചത്.

മക്കള്‍ സമ്മാനമായി കൊടുത്ത കാറുമായുള്ള ചിത്രം മരിയ അവീറോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

‘ഇന്ന് എനിക്ക് ലഭിച്ച സമ്മാനങ്ങള്‍ക്ക് എന്റെ കുട്ടികള്‍ക്ക് നന്ദി. മാതൃദിനാശംസകള്‍’ ചിത്രത്തോടൊപ്പം മരിയ അവീറോ കുറിച്ചു.മേയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് പോര്‍ച്ചുഗലില്‍ മാതൃദിനം ആഘോഷിക്കുന്നത്.

‘എന്റെ ജീവിതത്തിലെ സ്‌പെഷ്യല്‍ ആയ രണ്ട് സ്ത്രീകള്‍ക്കും മാതൃദിനാശംസകള്‍’ എന്ന് അമ്മയോടൊപ്പവും ഗേള്‍ഫ്രണ്ട് ജോര്‍ജീന റോഡ്രിഗസിനോടൊപ്പവും ചിത്രങ്ങള്‍ സഹിതം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഞായറാഴ്ച പോസ്റ്റ് ചെയ്തിരുന്നു.

Top