ഡിസംബര്‍ 2ന് ആരംഭിക്കാനൊരുങ്ങി ഉജ്ജീവന്‍ ഐ.പി.ഒ

മുംബൈ: ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രാഥമിക ഓഹരി വില്‍പന ഡിസംബര്‍ രണ്ടിന്. 36-37 രൂപ ഓഹരി വിലയില്‍ 750 കോടി സമാഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

ഓഹരി ഉടമകള്‍ക്ക് ഓഹരിയൊന്നിന് രണ്ടു രൂപ വിലക്കിഴിവും ബാങ്ക് അനുവദിക്കും. ചുരുങ്ങിയത് 400 ഓഹരികള്‍ക്കോ അതിന്റെ ഗുണിതങ്ങള്‍ക്കോ ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസിലേക്ക് അപേക്ഷിക്കാം. ഡിസംബര്‍ നാലിനാണ് ഐപിഒ ക്ലോസ് ചെയ്യുന്നത്. 47.2 ഉപഭോക്താക്കളാണ് ജൂണ്‍ 30ലെ കണക്കുപ്രകാരം ബാങ്കിനുള്ളത്.

Top