ഓഹരി സൂചികകള്‍ 202.05 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ:മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തിലായി. നിഫ്റ്റ് 12,100 നിലവാരത്തിന് താഴെയെത്തി. ഓഹരി വിപണി 202.05 പോയന്റ് നഷ്ടത്തില്‍ 41,055.69ലും നിഫ്റ്റി 67.70 പോയന്റ് താഴ്ന്ന് 12,045.80ലുമാണ് ക്ലോസ് ചെയ്തത്.

പൊതുമേഖ ബാങ്ക് ഓഹരികളാണ് കാര്യമായ നഷ്ടമുണ്ടാക്കിയത്. എജിആര്‍ കുടിശ്ശിക എത്രയും വേഗം അടയ്ക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചതാണ് ബാങ്ക് ഓഹരികളെ ബാധിച്ചത്.

അതേസമയം,ബിഎസ്ഇയിലെ 832 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1684 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എന്നാല്‍ 161 ഓഹരികള്‍ക്ക് മാറ്റമില്ല.

യെസ് ബാങ്ക്, കോള്‍ ഇന്ത്യ, ഗെയില്‍, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും ടൈറ്റന്‍ കമ്പനി, നെസ് ലെ, ടിസിഎസ്, ടാറ്റ സ്റ്റീല്‍, വേദാന്ത തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

ലോഹം, ഫാര്‍മ, അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം ഓഹരികളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനവും നഷ്ടമുണ്ടാക്കി.

Top