ഡല്‍ഹി കലാപത്തിലെ ക്രൂരതകള്‍ കണ്ടാല്‍ യമരാജന്‍ പോലും രാജിവെയ്ക്കും: വിമര്‍ശിച്ച് ശിവസേന

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ വടക്ക് കിഴക്കന്‍ മേഖലകളില്‍ നടന്ന കലാപത്തെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന.

കലാപത്തിലെ ക്രൂരതകള്‍ കണ്ടാല്‍ യമരാജന്‍ പോലും പദവി രാജിവയ്ക്കുമെന്നാണ് പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ ശിവസേന വിമര്‍ശിച്ചത്.

കലാപത്തിലെ ദൃശ്യങ്ങള്‍ ഹൃദയഭേദഗമാണ്. മരണത്തിന്റെ മനുഷ്യത്വരഹിതമായ രോഷം കണ്ടാല്‍ യമരാജന്‍ പോലും പദവിയില്‍നിന്നും രാജിവയ്ക്കും. ഹിന്ദുക്കളുടെയും മുസ്ലീംങ്ങളുടെയും കുട്ടികള്‍ അനാഥരായെന്നും ശിവസേന വ്യക്തമാക്കി.

Top