മുംബൈയിലെ കലാ കോഡാ ഓപ്പൺ ആർട്ട് ഗ്യാലറി നവംബർ 19 ന് വീണ്ടും തുറക്കും

മുംബൈ :തെരുവ് കാൽനടക്കാർക്ക് മാത്രമുള്ളതല്ല കലാകാരന്മാർക്ക് കുടി അവകാശപ്പെട്ടതാണ്. ആ കലാകാരന്മാരുടെ സൃഷ്ടികളെ പ്രദർശിപ്പിക്കുന്നതിനായി മുംബൈയിലെ കലാ കോഡാ ഓപ്പൺ ആർട്ട് ഗ്യാലറി നവംബർ 19 ന് വീണ്ടും തുറക്കും.

മഹാരാഷ്ട്ര ടൂറിസം വകുപ്പാണ് കലാ കോഡാ ഓപ്പൺ ആർട്ട് ഗ്യാലറി വീണ്ടും ആരംഭിക്കുന്നത്. എല്ലാ ഞായറാഴ്ചയും രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെയാണ് ഗ്യാലറി തുറക്കുന്നത്.

ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) കലാ കോഡാ ഓപ്പൺ ആർട്ട് ഗ്യാലറിയിലേക്ക് കലാകാരൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

യുവാ സേനാ മേധാവി ആദിത്യ താക്കറെയുടെ നേതൃത്വത്തിലാണ് ഗ്യാലറി ആരംഭിച്ചത്. 2016 ഒക്ടോബർ 23 നാണ് ആർട്ട് ഗ്യാലറി ഉദ്ഘാടനം ചെയ്തത്. എന്നാൽ മികച്ച പ്രതികരണം ലഭിക്കാത്തതിനാൽ ഒരു മാസത്തിനുള്ളിൽ അടച്ചിടുകയായിരുന്നു.

പൊതുജന പങ്കാളിത്തത്തിനുള്ള വേദിയാകാൻ തുറസ്സായ ഇടങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് എം.ടി.ഡി.സി.യും ബി.എം.സി.യും ഉദ്ദേശിക്കുന്നു. ഏകദേശം 15 മുതൽ 21 സ്റ്റാളുകൾ വരെ ഗ്യാലറിയിൽ ഉൾപ്പെടുത്തുന്നുണ്ട്.

നാടൻ, പരമ്പരാഗത, ക്ലാസിക്കൽ കലാരൂപങ്ങൾ , സംഗീതം, നൃത്ത പ്രകടനങ്ങൾ , വർളി പെയിന്റിംഗുകൾ, പൈതൃകങ്ങൾ, ആർട്ട് വർക്ക്, റോബോട്ടിക് വർക്കുകൾ തുടങ്ങിയ മറ്റ് കലാരൂപങ്ങളും പ്രദർശിപ്പിക്കും.

റിപ്പോർട്ട് : രേഷ്മ പി .എം

Top