മഹാരാഷ്ട്രയില്‍ 5 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

മുംബൈ: അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത് കല്‍മേശ്വറിലാണ് സംഭവം. വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ വൈകിട്ട് പാടത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ 32കാരനെ അറസ്റ്റ് ചെയ്തു.

Top