സാമ്പത്തിക ക്രമക്കേട്; എന്‍എസ്ഇയും ബിഎസ്ഇയും കാര്‍വിയുടെ ട്രേഡിങ് ലൈസന്‍സ് റദ്ദാക്കി

മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും കാര്‍വിയുടെ ട്രേഡിങ് ലൈസന്‍സ് റദ്ദാക്കി. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നവംബര്‍ 22ന് സെബി കാര്‍വിക്കെതിരെ നടപടിയെടുക്കുകയും പുതിയതായി ആര്‍ക്കും ട്രേഡിങ് അക്കൗണ്ട് നല്‍കരുതെന്നും വിലക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനമായത്.

മാത്രമല്ല ഉപഭോക്താക്കളുടെ ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴിയല്ലാതെ വില്‍ക്കുകയും പണയംവെയ്ക്കുകയും ചെയ്തതായി എന്‍എസ്ഇ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സെബിയുടെ നിയന്ത്രണം വന്നത് എന്‍എസ്ഇയ്ക്കും ബിഎസ്ഇക്കും പുറമെ, മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്(എംസിഎക്‌സ്), എംഎസ്ഇഐയും ലൈസന്‍സ് റദ്ദ്‌ചെയ്തിട്ടുണ്ട്.

Top