പുനെ-മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍ വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

മുംബൈ: പുനെ-മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍ വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. ബൗര്‍ വില്ലേജ് സ്വദേശിയായ അശോക് മാഗറാണ്(52) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. എക്‌സ്പ്രസ് ഹൈവേ മറികടക്കുന്നതിനിടെയാണ് അശോകിനെ വാഹനമിടിച്ചത്.

തുടര്‍ന്ന് റോഡില്‍ കിടന്ന ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ഇടിച്ച വാഹനം ഏതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ കാംഷെറ്റ് പൊലീസ് കേസെടുത്തു.

അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Top