ജെ.എന്‍.യു പൊലീസ് അതിക്രമം;പ്രതിഷേധിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

മുംബൈ: ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധിച്ച പ്രമുഖ മനുഷ്യാവകാശ അഭിഭാഷകരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

മിഹിര്‍ ദേശായി, ലാറ ജെസാനി എന്നിവരെയാണ് ചൊവ്വാഴ്ച കൊളാബ പൊലീസ് അറസ്റ്റ് ചെയ്തത്. മൊഴിയടുത്ത ശേഷം ഇരുവരെയും വിട്ടയച്ചതായി പൊലീസ് പറഞ്ഞു. ഗെയിറ്റ്‌വേ ഓഫ് ഇന്ത്യയില്‍ തടിച്ചുകൂടി ഗതാഗത തടസ്സം സൃഷ്ടിച്ചതിനാണ് കേസ്.

ജനുവരി ഏഴിനാണ് അഭിഭാഷകരും മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദും ഉള്‍പ്പെടെ 60 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. അതേസമയം, പ്രതിഷേധ റാലിയില്‍ പങ്കെടുത്തിരുന്നില്ലെന്നും അത് തുടങ്ങുന്നതിന് മുമ്പ് തന്നെ താന്‍ മുംബൈ നഗരം വിട്ടിരുന്നുവെന്നും ഉമര്‍ ഖാലിദ് പറഞ്ഞിരുന്നു. എന്നാല്‍ സമാധാനപരമായ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നുവെന്നും അതില്‍ അഭിമാനിക്കുന്നെന്നും മിഹിര്‍ ദേശായി പറഞ്ഞു.

Top