വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി ഭൂരിപക്ഷം തെളിയിക്കും: രാം മാധവ്

മുംബൈ: മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി. ഭൂരിപക്ഷം തെളിയിക്കുമെന്ന് ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാം മാധവ്. ഫഡ്‌നാവിസ് സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനാകുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 162 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന ത്രികക്ഷി സഖ്യത്തിന്റെ അവകാശവാദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഭൂരിപക്ഷം തെളിയിക്കേണ്ടത് ഹോട്ടലില്‍ അല്ലെന്നും നിയമസഭയിലാണെന്നുമായിരുന്നു.

നാളെ വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. മാത്രമല്ല രഹസ്യ ബാലറ്റ് ഉപയോഗിക്കരുതെന്നും വോട്ടെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Top