മഹാരാഷ്ട്രയില്‍ ബി.ജെ.പി സമ്മര്‍ദ്ദത്തില്‍; വിമതരില്‍ ഒരാള്‍ കൂടി തിരികെയെത്തി

മുംബൈ: സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങളാണ് മഹാരാഷ്ട്രയില്‍ അരങ്ങേറിയത്. രാത്രി എന്‍സിപിയില്‍ നിന്നുള്ള ഒരു വിഭാഗത്തെ കൂടെ നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിച്ച ബിജെപി ഇപ്പോള്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്.

വിമതരില്‍ രണ്ട് പേരെയാണ് ഇന്ന് എന്‍സിപി തിരിച്ചെത്തിച്ചത്. മാണിക് റാവു കോക്കഡേ ആണ് റിനൈസണ്‍ ഹോട്ടലില്‍ ഏറ്റവും ഒടുവില്‍ എത്തിയത്. അതേസമയം ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ടായിരുന്നു എന്‍സിപി നേതാവ് നവാബ് മാലികിന്റെ പ്രസ്താവന.

അജിത് പവാറിനൊപ്പമുള്ള അഞ്ച് പേരില്‍ മൂന്ന് പേരുമായി സംസാരിച്ചെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു. അഞ്ച് പേരെയും ഇന്ന് വൈകിട്ട് തന്നെ മുംബൈയില്‍ എന്‍സിപി എംഎല്‍എമാര്‍ താമസിക്കുന്ന റിനൈസന്‍സ് ഹോട്ടലിലെത്തിക്കുമെന്നും നവാബ് മാലിക് പ്രസ്താവിച്ചിട്ടുണ്ട്.

നേരത്തെ നിയമസഭാ കക്ഷി നേതാവായിരുന്ന അജിത് പാട്ടീല്‍ തന്റെ കീഴിലുള്ള എംഎല്‍എമാരുടെ പിന്തുണ ബിജെപിക്കാണെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്.

തന്റെ ഒപ്പം 35 എംഎല്‍എമാരുണ്ടെന്നായിരുന്നു അജിത് പട്ടേല്‍ വ്യക്തമാക്കിയത്. ഏറ്റവും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അജിത്തിനൊപ്പം നാല് എംഎല്‍എമാരെ ഉള്ളൂ. ആകെ 54 എംഎല്‍എമാരാണ് എന്‍സിപി പക്ഷത്തുള്ളത്. ഇതില്‍ 48 പേരെ തിരിച്ചെത്തിക്കാന്‍ ഇന്നലെ തന്നെ എന്‍സിപിക്ക് സാധിച്ചിരുന്നു. മറ്റ് രണ്ട് പേര്‍ ഇന്നാണ് എന്‍സിപിയിലേക്ക് തിരിച്ചെത്തിയത്.

Top