കാമുകന്‍ മുഖത്തടിച്ചു; കാമുകി കുഴഞ്ഞ് വീണ് മരിച്ചു

മുംബൈ: കാമുകന്‍ മുഖത്തടിച്ച കാമുകി കുഴഞ്ഞു വീണ് മരിച്ചു. മുംബൈ മാന്‍ഖര്‍ഡ് റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. 35 വയസ്സുകാരിയായ സീത പ്രധാന്‍ ആണ് മരിച്ചത്. ശനിയാഴ്ച ഒരു സുഹൃത്തുമായി സംസാരിച്ചുനിന്ന സീതയെ കാമുകനായ രാജു പൂജാരി യെല്ലപ്പ കാണുകയും നേരെ ചെന്ന് മുഖത്തടിക്കുകയുമായിരുന്നു.

ഉടന്‍ കുഴഞ്ഞ് വീണ സീതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മരണത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാവൂവെന്നും പോലീസ് അറിയിച്ചു.

Top