മഹാരാഷ്ട്രയില്‍ വീണ്ടും നാലുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; അതീവ ജാഗ്രത

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും നാലുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.ഇതോടെ, സംസ്ഥാനത്ത് ആകെയുള്ള കൊറോണ രോഗബാധിതരുടെ എണ്ണം 37 ആയി. മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഈ നാലു കേസുകളില്‍ മൂന്നെണ്ണം മുംബൈ നഗരത്തിലും, ഒരെണ്ണം നവിമുംബൈയിലും ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, ഇന്ത്യയില്‍ ഏറ്റവുമധികം കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇന്ന് രാവിലെ സംസ്ഥാനത്ത് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയില്‍ കൊറോണ വ്യാപകമായി പടര്‍ന്നുപിടിക്കുന്നതിന്റെ സാഹചര്യത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേരുകയാണ്.

Top