വ്യാജ പീഡനപരാതി നല്‍കുമെന്ന് ഭീഷണി; പണം തട്ടിയ യുവതി അറസ്റ്റില്‍

മുംബൈ: വ്യാജ പീഡനപരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ യുവതി അറസ്റ്റില്‍. പൂനെ ആസ്ഥാനമായ കമ്പനിയുടെ എച്ച് ആര്‍ മാനേജരെയാണ് ഏഴ് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ വ്യാജ പീഡനപരാതി നല്‍കുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് 45,000 രൂപ മാനേജര്‍ നല്‍കിയെങ്കിലും ബാക്കിയുള്ള തുക നല്‍കാന്‍ ഇയാള്‍ വിസ്സമ്മതിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ശനിയാഴ്ചയാണ് യുവതി അറസ്റ്റിലായത്.

എന്നാല്‍ ഇതിന് മുമ്പും യുവതി പല തവണ വിവിധ സ്ഥാപനങ്ങളിലെ എച്ച് ആര്‍ മാനേജര്‍മാരെ ഭീഷണിപ്പെടുത്തി പണം തട്ടാന് ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച ശേഷം പണം തട്ടുകയാണ് ഇവരുടെ രീതിയെന്നും പൊലീസ് പറയുന്നു.

Top