രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈ-വിദര്‍ഭയെ നേരിടുകയാണ്

മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈ-വിദര്‍ഭയെ നേരിടുകയാണ്. ആദ്യ ഇന്നിംഗ്‌സില്‍ മുംബൈ 224 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗില്‍ വിദര്‍ഭയും ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ആദ്യ ദിനം പിന്നിടുമ്പോള്‍ വിദര്‍ഭ മൂന്നിന് 31 എന്ന നിലയിലാണ്. എന്നാല്‍ മത്സരത്തിനിടയില്‍ ഗ്യാലറിയില്‍ ഉണ്ടായ ചില സംഭവങ്ങളാണ് ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.

മുംബൈ താരങ്ങളുടെ ആരാധക സ്‌നേഹം ബിസിസിഐ സമൂഹമാധ്യങ്ങളില്‍ പങ്കുവെച്ചു. താരങ്ങളുടെ ഓട്ടോ?ഗ്രാഫ് വാങ്ങാന്‍ കുട്ടികള്‍ ആവേശത്തോടെയാണ് സമീപിക്കുന്നത്.രഞ്ജി ട്രോഫി കാണാനെത്തിയ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ക്ക് മുംബൈ താരങ്ങള്‍ ഓട്ടോ?ഗ്രാഫ് നല്‍കി. നാളത്തെ താരങ്ങള്‍ക്കുള്ള പ്രോത്സാഹനമാണിതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണം. മുംബൈ നായകന്‍ അജിന്‍ക്യ രഹാനെ, ഓപ്പണിംഗ് ബാറ്റര്‍ പൃഥി ഷാ, മധ്യനിര താരം ശ്രേയസ് അയ്യര്‍ എന്നിവരാണ് ഗ്യാലറിയിലെത്തി കുട്ടികള്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയത്.

Top