Mumbai: Uber driver held for molesting foreigner

മുംബൈ: ഇറ്റാലിയന്‍ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് യൂബര്‍ ടാക്‌സി ഡ്രൈവര്‍ മുംബൈയില്‍ അറസ്റ്റില്‍.

ഷെഹബാസ് എന്ന യൂബര്‍ ടാക്‌സി ഡ്രൈവറാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച രാത്രി സാന്താക്രൂസില്‍ നിന്ന് അന്ധേരിയിലേക്ക് പോകാനാണ് യുവതി കാര്‍ വിളിച്ചത്. ജുഹു താര റോഡില്‍ വച്ച് ഇവര്‍ക്ക് ഷെഹബാസില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

യാത്രയ്ക്കായി വിളിച്ചുവരുത്തിയ യൂബര്‍ കാറിലെ ഡ്രൈവര്‍ ആദ്യം സൗഹാര്‍ദ്ദപരമായി പെരുമാറിയെങ്കിലും പിന്നീട് തനിനിറം പുറത്തെടുക്കുകയായിരുന്നു.

കാറിന്റെ മുന്‍സിറ്റില്‍ ഇരിക്കാനാണ് ഡ്രൈവര്‍ ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നിഷേധിച്ച ഇവര്‍ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് പുറക് വശത്തെ ചില്ല് വൃത്തിയാക്കാനെന്നപേരില്‍ കാര്‍ നിര്‍ത്തിയതിന് ശേഷം ഇവരുടെ ശരീരത്ത് അനാവശ്യമായി സ്പര്‍ശിക്കുകയായിരുന്നു.

അതേസമയം ഷെഹബാസിനെ പിരിച്ച് വിട്ടതായും ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസിന് കൈമാറിയതായും യൂബര്‍ അറിയിച്ചു.

Top