സ്വകാര്യ കാറുകളുടെ എണ്ണത്തില്‍ ഒന്നാമന്‍ മുംബൈ

മുംബൈ: സ്വകാര്യ കാറുകളുടെ എണ്ണത്തില്‍ മുംബൈ നഗരം ഒന്നാമത്. നിലവില്‍ മുംബൈ നഗരത്തില്‍ 36 ലക്ഷം കാറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു കിലോ മീറ്ററില്‍ 510 കാറുകളാണ് നിലവില്‍ ഉളളത്. രണ്ടുവര്‍ഷം മുമ്പ് മുംബൈ നഗരത്തിലെ കാറുകളുടെ എണ്ണം കിലോമീറ്ററിന് 430 എണ്ണമായിരുന്നതാണ് ഈ വര്‍ഷം 510 ആയി വര്‍ധിച്ചത്.മുംബൈയില്‍ സ്വകാര്യ കാറുകളില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ടുണ്ടായ വളര്‍ച്ച 18 ശതമാനമാണ്.

കാറുകളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനം പുനെയ്ക്കാണ്. കിലോമീറ്ററില്‍ 319 കാറുകളാണ് ഇവിടെയുള്ളത്. ചെന്നൈയില്‍ 297 കാറുകളും ബംഗളൂരുവില്‍ 149 കാറുകളുമാണ് ഒരു കിലോമീറ്ററിനകത്ത് വരുന്നത്.

28,999 കിലോമീറ്റര്‍ റോഡുള്ള ഡല്‍ഹിയില്‍ കിലോമീറ്ററില്‍ വെറും 108 കാറുകളാണുള്ളത്. 2000 കിലോമീറ്റര്‍ റോഡുള്ള മുംബൈയില്‍ കിലോമീറ്ററില്‍ 510 കാറുകളുള്ളപ്പോഴാണ് ഡല്‍ഹിയില്‍ കിലോമീറ്ററില്‍ 108 കാറുകള്‍ ഉളളത്.

Top