mumbai test-India beat England-36 runs

മുംബയ്: ഇംഗ്ലണ്ടിനെതിരായ നാലാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്നിംഗ്‌സിനും 36 റണ്‍സിനുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇതോടെ പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 631 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 53.5 ഓവറില്‍ 195 റണ്‍സിന് പുറത്തായി. ആറു വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിനാണ് ഇംഗ്‌ളണ്ടിനെ തകര്‍ത്തത്. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റ് വീഴ്ത്തി.

ജോ റൂട്ട് (77), ജോണി ബെയര്‍സ്‌റ്റോ (51) എന്നിവര്‍ക്ക് മാത്രമെ ഇംഗ്ലണ്ട് നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായുള്ളൂ.

ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ നാലാം ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ നേടുന്നത്.

Top