രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈ ലീഡ് ഉയര്‍ത്തുന്നു

മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈ ലീഡ് ഉയര്‍ത്തുന്നു. രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ മുംബൈ രണ്ടിന് 52 എന്ന നിലയിലാണ്. നിലവില്‍ മുംബൈയ്ക്ക് 171 റണ്‍സിന്റെ ലീഡുണ്ട്. 13 റണ്‍സുമായി മുഷീര്‍ ഖാനും ഒമ്പത് റണ്‍സുമായി ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. പൃഥി ഷായെ 11 റണ്‍സോടെയും ഭൂപന്‍ ലാല്‍വാനിയെ 18 റണ്‍സോടെയും മുംബൈയ്ക്ക് നഷ്ടമായി.

ആദ്യ ഇന്നിംഗ്‌സില്‍ മുംബൈ 224 റണ്‍സ് നേടിയിരുന്നു. ഷര്‍ദില്‍ താക്കൂറിന്റെ ബാറ്റിംഗാണ് മുംബൈയുടെ സ്‌കോര്‍ 200 കടത്തിയത്. 69 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം താക്കൂര്‍ 75 റണ്‍സ് നേടി.നേരത്തെ ആദ്യ സെഷനില്‍ തന്നെ വിദര്‍ഭ സംഘം ഓള്‍ ഔട്ടായി. 105 റണ്‍സ് മാത്രമാണ് ഒന്നാം ഇന്നിംഗ്‌സില്‍ മുംബൈയ്ക്ക് നേടാന്‍ കഴിഞ്ഞത്. അത്ഥര്‍വ തായിഡെ 23, ആദിത്യ താക്കറെ 19, യാഷ് റാഥോഡ് 27, യാഷ് താക്കൂര്‍ 16 എന്നിവര്‍ക്കാണ് വിദര്‍ഭ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. മൂന്ന് വിക്കറ്റ് വീതം നേടിയ ധവാല്‍ കുല്‍ക്കര്‍ണി, ധനൂഷ് കോട്യാന്‍, ഷംസ് മുലാനി എന്നിവരാണ് വിദര്‍ഭയെ തകര്‍ത്തത്.

Top